2022 മാർച്ച് 31 വരെ 17,45,242 ഫയലുകളാണ് സർക്കാർ വകുപ്പുകളിൽ തീർപ്പാക്കാനായി കെട്ടിക്കിടന്നത്.
തിരുവനന്തപുരം: കഴിഞ്ഞവർഷം മാർച്ചിൽ തീർപ്പാക്കേണ്ട 7,89,623 ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
2022 മാർച്ച് 31 വരെ 17,45,242 ഫയലുകളാണ് സർക്കാർ വകുപ്പുകളിൽ തീർപ്പാക്കാനായി കെട്ടിക്കിടന്നത്. വകുപ്പുകളുടെ തീവ്രയജ്ഞ പരിപാടികളിലൂടെ 54.76 ശതമാനവും തീർപ്പാക്കാനായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തീവ്രയജ്ഞത്തിനുശേഷവും 7,89,623 എണ്ണം ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. 2022 ഡിസംബർ 15 വരെയുള്ള കണക്കാണിത്.














Comments